സ്‌ത്രീകേന്ദ്രിത കൃതികൾ മലയാളസാഹിത്യത്തിൽ

സ്‌ത്രീകേന്ദ്രിത കൃതികൾ മലയാളസാഹിത്യത്തിൽ പുസ്തകം മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസിലർ പ്രൊഫസർ സാബു തോമസ്, സർവകലാശാല ലൈബ്രേറിയൻ ശ്രീ അനിരുദ്ധന് നൽകി 19 ഫെബ്രുവരി 2021നു പ്രകാശനം ചെയ്തു.

മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറി അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി സ്‌ത്രീ കേന്ദ്രിത കൃതികൾ മലയാള സാഹിത്യത്തിൽ എന്ന വിഷയത്തെക്കുറിച്ച് നടത്തിയ സംവാദത്തിൽ അവതരിപ്പിച്ച പ്രബന്ധങ്ങൾ സമാഹരിച്ചാണ് ഈ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്.

എഡിറ്റർമാർ
മിനി ജി. പിള്ള, ഡെപ്യൂട്ടി ലൈബ്രേറിയൻ, മഹാത്‌മാഗാന്ധി സർവ്വകലാശാല ലൈബ്രറി.
സരിത ആർ., റഫറൻസ് അസിസ്റ്റന്റ്, സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ്, മഹാത്‌മാഗാന്ധി സർവ്വകലാശാല.
ഡോ. വിമൽ കുമാർ വി., റഫറൻസ് അസിസ്റ്റന്റ്, മഹാത്‌മാഗാന്ധി സർവ്വകലാശാല ലൈബ്രറി.

ISBN: 9789354453977
Publisher: Mahatma Gandhi University Library
Number of Pages: 71
Dimensions: 5.5″x 8.5″
Interior Pages: B&W
Binding: Paperback (Perfect Binding)

Creative Commons Attribution-NonCommercial-ShareAlike 4.0 International അനുമതിപത്രം ഉപയോഗിച്ചാണ് ഈ പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ കണ്ണിയിൽ അമർത്തി പിഡിഎഫ് രൂപത്തിലുള്ള പുസ്‌‌തകം ഡൗൺലോഡ് ചെയ്യാവുന്നതാണ്.

പേപ്പർബാക്ക് പതിപ്പ് വാങ്ങുന്നതിനു Pothi.com വെബ്സൈറ്റ് സന്ദർശിക്കുക.

“മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറി അന്താരാഷ്ട്ര വനിതാദിനത്തോട് സംവദിച്ചത് വേറിട്ടൊരു രീതിയിലായിരുന്നു. ‘സ്‌ത്രീ കേന്ദ്രിത കൃതികൾ മലയാള സാഹിത്യത്തിൽ’ എന്ന വിഷയത്തെക്കുറിച്ച് സംവാദം സംഘടിപ്പിച്ചുകൊണ്ടാണ് ഇവർ ‘സ്‌ത്രീദിന’ത്തെ ക്രിയാത്മകമാക്കിയത്. സ്ത്രീകൾ മറന്നതോ മറച്ചുവെക്കേണ്ടി വന്നതോ ആയ എഴുത്തുകാലത്തെ വീണ്ടെടുക്കുകയായിരുന്നു എം.ജി.സർവ്വകലാശാല ലൈബ്രറിയുടെ പുതിയ സംരംഭം. സ്‌ത്രീകൾക്ക് അവരുടെ മനസ് തുറക്കാനും സ്വത്വാവിഷ്‌കാരങ്ങൾക്ക് അവസരം നൽകാനും ലൈബ്രറി പ്രവർത്തകർ തുനിഞ്ഞത് വലിയ കാര്യമാണ്. ഇത് വനിതാ ദിനത്തിന്റെ സംഗത്യത്തെ അർത്ഥപൂർണ്ണമാക്കുന്നു.”
(ഡോ. പി. എസ്സ്. രാധാകൃഷ്ണൻ അവതാരികയിൽ)

Advertisement

പുസ്‌തകങ്ങൾ തപാലിൽ അയക്കുന്ന വിധം

നമ്മൾ വായിച്ച പുസ്‌തകങ്ങൾ സുഹൃത്തുക്കൾക്ക് കൈമാറുന്ന ശീലം എല്ലാവർക്കുമുണ്ട്. സുഹൃത്തുക്കൾക്ക് പുസ്‌തകങ്ങൾ കുറഞ്ഞ ചിലവിൽ സുഹൃത്തുക്കൾക്ക് എത്തിച്ചു കൊടുക്കാൻ ഇന്ത്യൻ തപാൽ വകുപ്പിന്റെ ബുക്ക് പോസ്റ്റ് സൗകര്യം ഉപയോഗിക്കാവുന്നതാണ്.
പുസ്‌തകം പൊതിയുന്ന വിധം

Wrapping for book post.

ഒരു വശം തുറന്നു കിടക്കുന്ന രീതിയിൽ വേണം പുസ്‌തകം പൊതിയേണ്ടത്. അൽപ്പം ഘനമുള്ള പേപ്പർ ഉപയോഗിച്ച് പൊതിയാം. വീട്ടിലോ, ഓഫിസിലോ സാധനങ്ങൾ പൊതിഞ്ഞു വന്ന കട്ടിയുള്ള പേപ്പർ കവറുകൾ മുറിച്ചെടുത്തും പുസ്‌തകം പൊതിയാം. പൊതിഞ്ഞ പുസ്‌തകത്തിന്റെ ഒരു വശത്തു അയക്കുന്നയാളിന്റേയും, ലഭിക്കേണ്ടയാളുടേയും മേൽവിലാസം എഴുതണം. മേൽവിലാസം എഴുതിയതിന്റെ മുകളിലായി BOOK POST എന്ന് വ്യക്തമായി എഴുതണം. ബുക്ക് പോസ്റ്റ് എന്ന് എഴുതാത്തതും, പൂർണ്ണമായി ഒട്ടിച്ച കവറുകളും സാധാരണ തപാൽ അയക്കുന്നതിന്റെ ചിലവ് ഈടാക്കും. കവറിന്റെ മുകളിലൂടെ കട്ടിയുള്ള കോട്ടൺ നൂൽ നാലായി കെട്ടണം. കവറിൽ നിന്ന് പുസ്‌തകം ഊർന്നു വെളിയിൽ പോകാതിരിക്കാനാണ് നൂലിട്ട് കെട്ടുന്നത്. കവറിനുള്ളിൽ സന്ദേശങ്ങൾ എഴുതിയ പേപ്പറുകൾ, കറൻസി നോട്ടുകൾ, ചെക്കുകൾ, സ്റ്റാമ്പുകൾ തുടങ്ങിയ അന്യവസ്‌തുക്കൾ വെക്കാൻ പാടില്ല.
അയക്കുന്നതിനുള്ള ചിലവ്
50 ഗ്രാം വരെ തൂക്കമുള്ള ബുക്കിന് 4 രൂപ ഈടാക്കും. അധികം വരുന്ന ഓരോ അമ്പതു ഗ്രാമിനും 3 രൂപ വീതം അടക്കണം. 150 ഗ്രാം തൂക്കമുള്ള ഒരു ബുക്ക് പോസ്റ്റ് അയക്കുന്നതിന് 10 രൂപ ചിലവുണ്ട്. അയക്കുന്നതിന് ചിലവാകുന്ന തുകയുടെ തത്തുല്യമായ വിലക്കുള്ള സ്റ്റാമ്പ് കവറിൽ ഒട്ടിക്കണം.
ബുക്ക് പോസ്റ്റ് അയക്കുന്നത്
പുസ്‌തകം ബുക്ക് പോസ്റ്റായി അയക്കുന്നതിന് യോജിച്ച വിധം പൊതിഞ്ഞ ശേഷം, മേൽവിലാസവും, BOOK POST എന്ന തലക്കെട്ടും എഴുതി തയ്യാറാക്കണം. എല്ലാ പോസ്റ്റ് ഓഫീസുകളിലും ബുക്ക് പോസ്റ്റ് അയക്കാനുള്ള സൗകര്യമുണ്ട്. ബുക്ക് പോസ്റ്റ് അയക്കാനുള്ള കവർ പോസ്റ്റ് ഓഫിസിലെത്തിക്കുക. ജീവനക്കാർ അതിന്റെ തൂക്കം നോക്കിയ ശേഷം എത്ര രൂപയുടെ സ്റ്റാമ്പ് ഒട്ടിക്കണം എന്ന് നിർദ്ദേശിക്കും. ആവശ്യമായ തുകക്കുള്ള സ്റ്റാമ്പ് വാങ്ങി ഒട്ടിച്ച ശേഷം പുസ്‌തകം തപാൽ പെട്ടിയിലിടാവുന്നതാണ്. തപാൽ പെട്ടിയിൽ കടക്കാത്ത വിധം വലിപ്പമുള്ള പുസ്‌തമാണെങ്കിൽ പോസ്റ്റ് ഓഫീസിൽ കൗണ്ടറിൽ ഏൽപ്പിച്ചാലും മതി. പരമാവധി അഞ്ചു കിലോ തൂക്കമുളള ബുക്കുകൾ വരെ അയക്കുന്നത് അനുവദനീയമാണ്. ബുക്ക് പോസ്റ്റായി അയച്ചു കഴിഞ്ഞാൽ മറ്റു തപാൽ വസ്‌തുക്കളുടെ മുൻഗണന കിട്ടാത്തത് കൊണ്ട് ഒരൽപം താമസിച്ചു മാത്രമേ മേൽവിലാസക്കാരന് ലഭിക്കുകയുള്ളു.
റഫറൻസ്
Book Packet
https://www.indiapost.gov.in/MBE/Pages/Content/Book-Packet.aspx