ഗവേഷണ സഹായി

ഗവേഷണ വിദ്യാർത്ഥികൾക്ക് മാർഗ്ഗദർശിയായ ഒരു പുസ്‌തകം. ഗവേഷണത്തിനാവശ്യമായ വിവര ശേഖരണം, ഗവേഷണ പ്രസിദ്ധീകരണം, റഫറൻസ് മാനേജ്‌മന്റ് സോഫ്റ്റ്‌വെയർ, നോട്ടുകൾ തയ്യാറാക്കുന്ന വിധം, ആശയ ചോരണം, ഗവേഷണ പ്രഭാവത്തിന്റെ അളവുകോലുകൾ, അക്കാദമിക് നെറ്റ്‌വർക്കിങ്, വിവര സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ഈ പുസ്‌തകത്തിൽ വിശദീകരിക്കുന്നു. പിഎച്ഛ്ഡി കോഴ്‌സ്വർക്കിൽ പങ്കെടുക്കുന്നവർക്ക്‌ Research and Publication Ethics എന്ന വിഷയത്തിലെ പരീക്ഷക്ക് തയ്യാറെടുക്കാനും ഈ പുസ്‌തകം സഹായകരമാണ്.

ഓപ്പൺ അക്സസ്സ് രീതിയിലാണ് പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ക്രീയേറ്റീവ് കോമൺസ് (Creative Commons) അനുമതി പത്രമാണ് പുസ്‌തകത്തിന്റെ സൗജന്യ വിതരണം ഉറപ്പു വരുത്താൻ ഉപയോഗിച്ചിരിക്കുന്നത്.

ഓപ്പൺ അക്സസ്സ് ഇ-ബുക്ക്  ഡൗൺലോഡ് ചെയ്യാൻ ഇവിടെ അമർത്തുക.

പേപ്പർ ബാക്ക് കോപ്പി വാങ്ങാൻ ഇവിടെ അമർത്തുക.

Advertisement

Open Access edition of Unleashing Koha: the Complete Library Solution

The Open Access edition of Unleashing Koha, the Complete Library Solution, is now available.
The complete paperback copies of the book sold out and still receiving purchase queries. So we decided to release the book in Open Access.

Citation
V., Vimal Kumar, and Subeesh Gopinathan. Unleashing Koha: the complete library solution. Unity Services, 2020. ISBN 978-81-946460-0-6

Click on the following button to download the book.

സ്‌ത്രീകേന്ദ്രിത കൃതികൾ മലയാളസാഹിത്യത്തിൽ

സ്‌ത്രീകേന്ദ്രിത കൃതികൾ മലയാളസാഹിത്യത്തിൽ പുസ്തകം മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസിലർ പ്രൊഫസർ സാബു തോമസ്, സർവകലാശാല ലൈബ്രേറിയൻ ശ്രീ അനിരുദ്ധന് നൽകി 19 ഫെബ്രുവരി 2021നു പ്രകാശനം ചെയ്തു.

മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറി അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി സ്‌ത്രീ കേന്ദ്രിത കൃതികൾ മലയാള സാഹിത്യത്തിൽ എന്ന വിഷയത്തെക്കുറിച്ച് നടത്തിയ സംവാദത്തിൽ അവതരിപ്പിച്ച പ്രബന്ധങ്ങൾ സമാഹരിച്ചാണ് ഈ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്.

എഡിറ്റർമാർ
മിനി ജി. പിള്ള, ഡെപ്യൂട്ടി ലൈബ്രേറിയൻ, മഹാത്‌മാഗാന്ധി സർവ്വകലാശാല ലൈബ്രറി.
സരിത ആർ., റഫറൻസ് അസിസ്റ്റന്റ്, സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ്, മഹാത്‌മാഗാന്ധി സർവ്വകലാശാല.
ഡോ. വിമൽ കുമാർ വി., റഫറൻസ് അസിസ്റ്റന്റ്, മഹാത്‌മാഗാന്ധി സർവ്വകലാശാല ലൈബ്രറി.

ISBN: 9789354453977
Publisher: Mahatma Gandhi University Library
Number of Pages: 71
Dimensions: 5.5″x 8.5″
Interior Pages: B&W
Binding: Paperback (Perfect Binding)

Creative Commons Attribution-NonCommercial-ShareAlike 4.0 International അനുമതിപത്രം ഉപയോഗിച്ചാണ് ഈ പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ കണ്ണിയിൽ അമർത്തി പിഡിഎഫ് രൂപത്തിലുള്ള പുസ്‌‌തകം ഡൗൺലോഡ് ചെയ്യാവുന്നതാണ്.

പേപ്പർബാക്ക് പതിപ്പ് വാങ്ങുന്നതിനു Pothi.com വെബ്സൈറ്റ് സന്ദർശിക്കുക.

“മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറി അന്താരാഷ്ട്ര വനിതാദിനത്തോട് സംവദിച്ചത് വേറിട്ടൊരു രീതിയിലായിരുന്നു. ‘സ്‌ത്രീ കേന്ദ്രിത കൃതികൾ മലയാള സാഹിത്യത്തിൽ’ എന്ന വിഷയത്തെക്കുറിച്ച് സംവാദം സംഘടിപ്പിച്ചുകൊണ്ടാണ് ഇവർ ‘സ്‌ത്രീദിന’ത്തെ ക്രിയാത്മകമാക്കിയത്. സ്ത്രീകൾ മറന്നതോ മറച്ചുവെക്കേണ്ടി വന്നതോ ആയ എഴുത്തുകാലത്തെ വീണ്ടെടുക്കുകയായിരുന്നു എം.ജി.സർവ്വകലാശാല ലൈബ്രറിയുടെ പുതിയ സംരംഭം. സ്‌ത്രീകൾക്ക് അവരുടെ മനസ് തുറക്കാനും സ്വത്വാവിഷ്‌കാരങ്ങൾക്ക് അവസരം നൽകാനും ലൈബ്രറി പ്രവർത്തകർ തുനിഞ്ഞത് വലിയ കാര്യമാണ്. ഇത് വനിതാ ദിനത്തിന്റെ സംഗത്യത്തെ അർത്ഥപൂർണ്ണമാക്കുന്നു.”
(ഡോ. പി. എസ്സ്. രാധാകൃഷ്ണൻ അവതാരികയിൽ)

പുസ്‌തകങ്ങൾ തപാലിൽ അയക്കുന്ന വിധം

നമ്മൾ വായിച്ച പുസ്‌തകങ്ങൾ സുഹൃത്തുക്കൾക്ക് കൈമാറുന്ന ശീലം എല്ലാവർക്കുമുണ്ട്. സുഹൃത്തുക്കൾക്ക് പുസ്‌തകങ്ങൾ കുറഞ്ഞ ചിലവിൽ സുഹൃത്തുക്കൾക്ക് എത്തിച്ചു കൊടുക്കാൻ ഇന്ത്യൻ തപാൽ വകുപ്പിന്റെ ബുക്ക് പോസ്റ്റ് സൗകര്യം ഉപയോഗിക്കാവുന്നതാണ്.
പുസ്‌തകം പൊതിയുന്ന വിധം

Wrapping for book post.

ഒരു വശം തുറന്നു കിടക്കുന്ന രീതിയിൽ വേണം പുസ്‌തകം പൊതിയേണ്ടത്. അൽപ്പം ഘനമുള്ള പേപ്പർ ഉപയോഗിച്ച് പൊതിയാം. വീട്ടിലോ, ഓഫിസിലോ സാധനങ്ങൾ പൊതിഞ്ഞു വന്ന കട്ടിയുള്ള പേപ്പർ കവറുകൾ മുറിച്ചെടുത്തും പുസ്‌തകം പൊതിയാം. പൊതിഞ്ഞ പുസ്‌തകത്തിന്റെ ഒരു വശത്തു അയക്കുന്നയാളിന്റേയും, ലഭിക്കേണ്ടയാളുടേയും മേൽവിലാസം എഴുതണം. മേൽവിലാസം എഴുതിയതിന്റെ മുകളിലായി BOOK POST എന്ന് വ്യക്തമായി എഴുതണം. ബുക്ക് പോസ്റ്റ് എന്ന് എഴുതാത്തതും, പൂർണ്ണമായി ഒട്ടിച്ച കവറുകളും സാധാരണ തപാൽ അയക്കുന്നതിന്റെ ചിലവ് ഈടാക്കും. കവറിന്റെ മുകളിലൂടെ കട്ടിയുള്ള കോട്ടൺ നൂൽ നാലായി കെട്ടണം. കവറിൽ നിന്ന് പുസ്‌തകം ഊർന്നു വെളിയിൽ പോകാതിരിക്കാനാണ് നൂലിട്ട് കെട്ടുന്നത്. കവറിനുള്ളിൽ സന്ദേശങ്ങൾ എഴുതിയ പേപ്പറുകൾ, കറൻസി നോട്ടുകൾ, ചെക്കുകൾ, സ്റ്റാമ്പുകൾ തുടങ്ങിയ അന്യവസ്‌തുക്കൾ വെക്കാൻ പാടില്ല.
അയക്കുന്നതിനുള്ള ചിലവ്
50 ഗ്രാം വരെ തൂക്കമുള്ള ബുക്കിന് 4 രൂപ ഈടാക്കും. അധികം വരുന്ന ഓരോ അമ്പതു ഗ്രാമിനും 3 രൂപ വീതം അടക്കണം. 150 ഗ്രാം തൂക്കമുള്ള ഒരു ബുക്ക് പോസ്റ്റ് അയക്കുന്നതിന് 10 രൂപ ചിലവുണ്ട്. അയക്കുന്നതിന് ചിലവാകുന്ന തുകയുടെ തത്തുല്യമായ വിലക്കുള്ള സ്റ്റാമ്പ് കവറിൽ ഒട്ടിക്കണം.
ബുക്ക് പോസ്റ്റ് അയക്കുന്നത്
പുസ്‌തകം ബുക്ക് പോസ്റ്റായി അയക്കുന്നതിന് യോജിച്ച വിധം പൊതിഞ്ഞ ശേഷം, മേൽവിലാസവും, BOOK POST എന്ന തലക്കെട്ടും എഴുതി തയ്യാറാക്കണം. എല്ലാ പോസ്റ്റ് ഓഫീസുകളിലും ബുക്ക് പോസ്റ്റ് അയക്കാനുള്ള സൗകര്യമുണ്ട്. ബുക്ക് പോസ്റ്റ് അയക്കാനുള്ള കവർ പോസ്റ്റ് ഓഫിസിലെത്തിക്കുക. ജീവനക്കാർ അതിന്റെ തൂക്കം നോക്കിയ ശേഷം എത്ര രൂപയുടെ സ്റ്റാമ്പ് ഒട്ടിക്കണം എന്ന് നിർദ്ദേശിക്കും. ആവശ്യമായ തുകക്കുള്ള സ്റ്റാമ്പ് വാങ്ങി ഒട്ടിച്ച ശേഷം പുസ്‌തകം തപാൽ പെട്ടിയിലിടാവുന്നതാണ്. തപാൽ പെട്ടിയിൽ കടക്കാത്ത വിധം വലിപ്പമുള്ള പുസ്‌തമാണെങ്കിൽ പോസ്റ്റ് ഓഫീസിൽ കൗണ്ടറിൽ ഏൽപ്പിച്ചാലും മതി. പരമാവധി അഞ്ചു കിലോ തൂക്കമുളള ബുക്കുകൾ വരെ അയക്കുന്നത് അനുവദനീയമാണ്. ബുക്ക് പോസ്റ്റായി അയച്ചു കഴിഞ്ഞാൽ മറ്റു തപാൽ വസ്‌തുക്കളുടെ മുൻഗണന കിട്ടാത്തത് കൊണ്ട് ഒരൽപം താമസിച്ചു മാത്രമേ മേൽവിലാസക്കാരന് ലഭിക്കുകയുള്ളു.
റഫറൻസ്
Book Packet
https://www.indiapost.gov.in/MBE/Pages/Content/Book-Packet.aspx

Unleashing Koha: the complete library solution book released

This book is for Library and Information Science students and professionals with little or no Koha knowledge. It takes you, step by step, through what you need to know to work with Koha.

The price of the book is Rs. 400. Now you can place an order for the book from here

Preview of the book available here.

Unleashing Koha: the complete library solution is a Koha user guide that suits all, whether you are a Library and Information Science student or a professional. It includes information on the emergence of Koha, selection of Linux-based operating system, Debian/Ubuntu basics, installation of Koha, Koha modules, administration, maintenance, and Koha learning resources. This book gives the step-by-step instructions with clear explanations that demystify Koha. The authors of the book are Library Science professional and Koha experts.

  • Gives an idea on how to prepare for Koha installation.
  • Configuration of newly installed Koha.
  • Learn fundamental operations of all Koha modules.
  • Introduction to Debian/Linux administration for Koha.
  • Simplified Koha system maintenance.
  • Introduce various resources to keep in touch with the changes in Koha software.

Unleashing Koha: the complete library solution is the learning companion you need. It provides hands-on training that lets you dive deep into Koha, the Free Integrated Library Management system.

About the authors

Dr Vimal Kumar V has been teaching and writing about Linux and Koha for more than 15 years. A library professional and an expert in Free and Open Source software. His Koha Geek blog is trendy among the Library and Information Science community.

Subeesh Gopinathan is a tech-savvy young library professional. He is interested in knowing and understanding technology changes. He explores and experiments the Linux-based operating systems and Open Source solutions in libraries. Also acts as a resource person for Koha training programmes.