ഉബുണ്ടു ലിനക്സ് പഠിക്കാം

ഉബുണ്ടു ലിനക്സിനെക്കുറിച്ചു അറിയുവാനും, പഠിക്കുവാനും ആഗ്രഹിക്കുന്നവർക്കുള്ള ഒരു സഹായ ഗ്രൻഥമാണ് ‘ഉബുണ്ടു ലിനക്സ് പഠിക്കാം’. ഏറ്റവും പുതിയ ഉബുണ്ടു 20.04 LTS അടിസ്ഥാനമാക്കിയാണ് ഈ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്. ഉബുണ്ടു ലിനക്സ് ഉപയോഗിക്കുന്ന വിധം വ്യക്തമായ വിശദീകരണങ്ങളോടെ പ്രതിപാദിച്ചിരിക്കുന്നു. ഉബുണ്ടു ലിനക്സ് പ്രവർത്തിപ്പിക്കുന്നതിനായി നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഘട്ടങ്ങളായി അവതരിപ്പിച്ചിരിക്കുന്നു. പുസ്‌തകത്തിൽ പ്രതിപാദിക്കുന്ന പ്രധാന വിഷയങ്ങൾ ഇവയാണ്:

  • ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ചരിത്രം.
  • ഉബുണ്ടു ലിനക്സിന്റെ ആവിർഭാവം.
  • ഉബുണ്ടു പതിപ്പുകളെ പരിചയപ്പെടുത്തൽ.
  • ഉബുണ്ടു ഇൻസ്റ്റലേഷൻ.
  • ഉബുണ്ടു ഡെസ്ക്ടോപ്പ്.
  • ലിനക്സ് കമാൻഡുകൾ.
  • വിവിധ ആവശ്യങ്ങൾക്കുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പരിചയപ്പെടുത്തൽ.
  • മലയാള ഭാഷ ഉബുണ്ടു ലിനക്സിൽ ഉപയോഗിക്കുന്ന വിധം.
  • സ്വതന്ത്ര സോഫ്റ്റ്‌വെയർ രംഗത്തെ മാറ്റങ്ങൾ അറിയാനുള്ള വിവിധ മാർഗ്ഗങ്ങൾ.

മികച്ച സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടു ലിനക്സിനെ അടുത്തറിയാൻ മലയാളത്തിലുള്ള ഈ പഠന സഹായി ഉപകരിക്കും. Creative Commons Attribution-NonCommercial-ShareAlike 4.0 International അനുമതിപത്രം ഉപയോഗിച്ചാണ് ഈ പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Pages: 82
Language: Malayalam
ISBN-13: 978-93-5406-946-8
Dimensions: A4

Buy Paperback Edition from here.

ഓപ്പൺ അക്സസ്സ് ഇ-ബുക്ക് ഡൗൺലോഡ് ചെയ്യാൻ ഇവിടെ അമർത്തുക.