Preparations for the submission of PhD thesis

മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ ഗവേഷണ കാലത്തിന്റെ അവസാന ഘട്ടത്തിൽ ഉള്ള ഓരോ പ്രക്രിയയിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും, തയ്യാറാക്കേണ്ട രേഖകളും ഗവേഷകൻ (Library and Information Science, 2012-2019 batch) ആയിരുന്നപ്പോൾ എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ താഴെ പറയുന്നു. ഇവിടെ പറയുന്ന കാര്യങ്ങളും, യഥാർത്ഥ ക്രമനടപടികളും തമ്മിൽ വ്യത്യാസം കണ്ടേക്കാം.

ഈ ലേഖനത്തിന്റെ ഒന്നാം ഭാഗം വായിക്കാൻ സന്ദർശിക്കുക,

How to prepare for PhD final synopsis submission

സിനോപ്സിസ് സമർപ്പിച്ച ശേഷമുള്ള അടുത്ത ഘട്ടം ആണ് തീസിസ് സമർപ്പണം. സിനോപ്സിസ് സമർപ്പിക്കുന്ന അത്രയും ബുദ്ധിമുട്ടു വേണ്ടി വരില്ല തീസിസ് സമർപ്പണ പ്രക്രിയകൾക്ക്. സിനോപ്സിസ് സമർപ്പിച്ച ശേഷം മൂന്നു മാസത്തെ ഇടവേള കിട്ടും തീസിസ് സമർപ്പണത്തിനായിട്ട്. സമർപ്പണ കാലാവധിയുടെ അവസാന ദിവസം തീസിസ് സമർപ്പിക്കാൻ വേണ്ടി കാത്തിരിക്കരുത്. ചാപ്റ്ററുകൾ എല്ലാം എഴുതി തീർത്ത ശേഷം ഗൈഡിനെ കാണിച്ചു തിരുത്തലുകൾ വരുത്തുക, വേറെ ഏതെങ്കിലും വിദഗ്‌ധരെക്കൊണ്ട് തീസിസ് പരിശോധിപ്പിക്കുക, statistics integrity പരിശോധിപ്പിക്കുക, ഇംഗ്ലീഷ് ഗ്രാമർ പിശകുകൾ തീർക്കുക തുടങ്ങിയ കാര്യങ്ങൾ കാലാവധി തീരുന്നതിനു ഒരു മാസം മുൻപേ എങ്കിലും പൂർത്തിയാക്കുക. Synopsis സമർപ്പിച്ച ശേഷം 20 ദിവസങ്ങൾക്കുള്ളിൽ ക്ലിയറൻസ് ആയി എന്ന് സെക്ഷനിൽ നിന്ന് വിളിച്ചു പറയും. അത് കൂടി ഉറപ്പാക്കിയ ശേഷമേ തീസിസ് സമർപ്പിക്കാൻ സാധിക്കൂ. ഇടക്ക് സെക്ഷനിൽ ചെന്ന് അന്വേഷിക്കുന്നതും നല്ലതാണ്. Continue reading “Preparations for the submission of PhD thesis”

Advertisement