അപ്പോൾ ഭാര്യ ചോദിച്ചു: ഓ, നിങ്ങൾ മരിച്ചില്ലേ?

Paul-Therouxവിഖ്യാത സഞ്ചാര സാഹിത്യകാരൻ പോൾ തെറുവുമായി ഉള്ള അഭിമുഖം മാതൃഭൂമി വാരാന്ത പതിപ്പിൽ പ്രസിദ്ധീകരിച്ചത് വളരെ നല്ല ഒരു വായന അനുഭവമായി. എസ്. കെ. പൊറ്റെക്കാടിനു ശേഷം മലയാളത്തിൽ തികഞ്ഞ ഒരു സഞ്ചാര സാഹിത്യകാരൻ ഉണ്ടായിട്ടില്ല. മലയാളി അല്ലെങ്കിലും പോൾ തെറു ഒരു വ്യത്യസ്തൻ തന്നെയാണ്. സഞ്ചാരത്തിനും എഴുത്തിനുമായി ജീവിതം ഉഴിഞ്ഞു വെച്ച തെറുവിന്റെ ജീവിതവും, കാഴ്ച്ചപ്പാടുകളും നമ്മെ അതിശയിപ്പിക്കും. ഈ അഭിമുഖം വായിച്ചു കഴിയുമ്പോൾ നാം അറിയാതെ പറഞ്ഞു പോകും, “ലോകമേ തറവാട്”. അഭിമുഖം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

കടപ്പാട്: മാതൃഭൂമി ദിനപത്രം, 22 ഫെബ്രുവരി 2015