How to prepare for PhD final synopsis submission

മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ ഗവേഷണ കാലത്തിന്റെ അവസാന ഘട്ടത്തിൽ ഉള്ള ഓരോ പ്രക്രിയയിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും, തയ്യാറാക്കേണ്ട രേഖകളും ഗവേഷകൻ (Library and Information Science, 2012-2019 batch) ആയിരുന്നപ്പോൾ എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ താഴെ പറയുന്നു. ഇവിടെ പറയുന്ന കാര്യങ്ങളും, യഥാർത്ഥ ക്രമനടപടികളും തമ്മിൽ വ്യത്യാസം കണ്ടേക്കാം.

ഗവേഷണത്തിന്റെ അവസാന ഘട്ടത്തിൽ സിനോപ്‌സിസ് സമർപ്പിക്കുന്ന നടപടികൾ ഗവേഷണ വിദ്യാർത്ഥികളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. ധാരാളം രേഖകൾ തയ്യാറാക്കുകയും, അവ സർവ്വകലാശാലക്കു സമർപ്പിക്കുകയും വേണം. ഈ പ്രക്രിയ കൃത്യമായി മനസ്സിലാക്കാതെ ചെയ്‌താൽ സർവ്വകലാശാലയിലെ വിവിധ വിഭാഗങ്ങൾ കയറിയിറങ്ങി ഗവേഷകന് സമയ നഷ്ടം ഉണ്ടാകും.

സെമസ്റ്റർ റിവ്യൂ (Semester review)
എല്ലാ സെമസ്റ്റർ റിവ്യൂ മീറ്റിംഗുകളും നടത്തി, പ്രോഗ്രസ്സ് റിപ്പോർട്ട് തയ്യാറാക്കി വെക്കുക. അതിൽ ഗൈഡ്, റിസർച്ച് സെന്റർ മേധാവി, external expert തുടങ്ങിയവരുടെ ഒപ്പ്, സീൽ വാങ്ങി വെക്കുക. പ്രോഗ്രസ്സ് റിപ്പോർട്ട് കോപ്പി എടുത്തു വെച്ച ശേഷമേ ഒറിജിനൽ സർവ്വകലാശാലയിൽ സമർപ്പിക്കാവൂ. പ്രോഗ്രസ്സ് റിപ്പോർട്ടും, ഫീ അടച്ച രേഖകളും synopsis സമർപ്പിക്കുന്ന സമയത്തു ആവശ്യമുണ്ട്. ഫീസ് അടച്ച രേഖകൾ ഒറിജിനൽ, കോപ്പി എന്നിവ പ്രത്യേകം സൂക്ഷിക്കുക. Continue reading “How to prepare for PhD final synopsis submission”